Film Songs Malayalam
ദൂരേ ദൂരെ പാടും വാനമ്പാടീ ..
ചിത്രം : നാടോടി (1992)
ഗായകൻ : എം ജി ശ്രീകുമാർ
ഗാനരചന : ഒ എൻ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
💛💛𝑰𝑲𝑲𝑨𝑺💛💛
ദൂരേ ദൂരെ ദൂരെ പാടും വാനമ്പാടീ
പോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേ
പാടിപ്പാടിപ്പാടി പോകും വാനമ്പാടീ
താഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേ
എന്തേ തുമ്പീ തുള്ളാനെന്തേ പോരാത്തൂ
അന്തിച്ചോപ്പിൽ പൊന്നും മിന്നും പോരാഞ്ഞോ
മേലേക്കാവിൻ കാറ്റിൻ താളം പോരാഞ്ഞോ
വേലേം പൂരോം കാണാൻ ഞാനും പോരാഞ്ഞോ
കൊടിയേറീ കോവിൽ മുറ്റത്തെ
വാകപ്പൂം കൊമ്പിന്മേൽ (ദൂരേ ദൂരേ…)
പാലരുവീ നിൻ പാദസരങ്ങൾ പാടുമ്പോൾ
പാൽനുര ചിന്നി പൂമണി ചിന്നിയാടുമ്പോൾ
പൂക്കളമിട്ടേ പൂക്കുല തുള്ളുന്നാരാരോ
ഈ കളിവട്ടത്തിത്തിരി നേരമിരുന്നോട്ടേ
ഒരു ഇളം പൂവിൻ കവിളിൽ മെല്ലെ തഴുകി പാടട്ടെ
മലയുടെ തിരുമുടിയഴകൊടു നിറകതിർ
മലരുകളണിയുകയായ്
ഇനിയീ നീലാകാശം നീളേ
നിറയട്ടെ നിൻ ഗാനം
താഴേ ചോളം പൂക്കും പാടം കോർത്തല്ലോ
ചോഴിപ്പെണ്ണിൻ മാറിൽ ചാർത്താൻ മുത്താരം (ദൂരേ ദൂരേ…)
കാലിക്കുടമണിയേതൊരു ദുഃഖം മൂളുന്നു
കമ്പിളി വിൽക്കും കയ്യുകൾ മഞ്ഞിൽ ചൂളുന്നു
ഏതോ തേൻ കനി താനേ നുകരും താരുണ്യം
ഏദൻ തോപ്പായ് മാറ്റുകയാണീ താഴ്വാരം
അരുമപ്രാവിൻ നിര പോൽ തുള്ളുന്നഴകിൻ പൈതങ്ങൾ
അരുവിയിലൊരു കുളിരലയുടെ തഴുകലി
ലുലയും മലർ നിരകൾ
ഇനിയീ താഴ്വാരങ്ങൾ നീളേ
പാടൂ നീ രാപ്പാടീ
നാമീ മണ്ണിൻ മാറിൽ പൂക്കും സ്വപ്നങ്ങൾ
നാമീ മണ്ണിൽ കാലം തീർക്കും ശില്പങ്ങൾ (ദൂരെ ദൂരെ…)
സൗപർണ്ണികാമൃത വീചികൾ ..
ചിത്രം : കിഴക്കുണരും പക്ഷി (1991)
ഗായകൻ : യേശുദാസ്
ഗാനരചന : കെ ജയകുമാർ
സംഗീതം : രവീന്ദ്രൻ മാസ്റ്റർ
💛💛𝑰𝑲𝑲𝑨𝑺💛💛
സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ മൂകാംബികേ
സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാതീർഥമാടും
എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷി പടരുമീ കൽവിളക്കിൽ
കനകാംഗുരമായ് വിരിയേണം
നീ അന്തനാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
കൈവല്യദായികേ സർവാർഥസാധികേ അമ്മേ
സുരവന്ദിതേ
സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാതീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
സ്വരദളം പൊഴിയുമീ മൺവീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൗന ഗേഹമായി
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൗന ഗേഹമായി
നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ
ഭുവനേശ്വരീ
സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാതീർഥമാടും
എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ .